പടച്ചോനെ ഒടുക്കത്തെ നൊസ്റ്റാൾജിയ

നേരമ്പോക്കുകൾക്കിടയിൽ ഇന്ന് പഴയ തറവാട്ടിലേക്ക് പോയി,പടച്ചോനെ ഈ വഴികളിൽ നിറയെ ഒടുക്കത്തെ നൊസ്റ്റാൾജിയ..
നെല്ല്പ്പാടവും,കൈത്തോടുകളും, കൈതയുടെ വേരുകള്‍ കൊണ്ട് കൂട്ടമായി നില്‍ക്കുന്ന പുഴക്കടവും ,പൊന്മാനും,കിളികളും,കൂട്ടമായി  പറന്നു  പോകുന്ന തത്തകളെയും   .പാടവരമ്പത്ത് ഇരിക്കുന്നകൊക്കും എല്ലാം ദേ കണ്മുന്നിൽ.
ആളനക്കം ഇല്ലാത്ത തറവാട് ആയിരുന്നാലും,ആ മുറ്റത്ത്‌ പോയിരിക്കാന്‍,അതിലൂടെ നടക്കാനുമൊക്കെ ഒരു സന്തോഷമാണ്,എന്റെ ഉമ്മിയൊക്കെ കളിച്ചു വളര്‍ന്ന തറവാട്  മുറ്റത്തിന്റെ പുതിയ മുഖം! എന്തോരം കിളികൾ നിലത്തിറങ്ങാന്‍ മടി കാണിച്ചിരുന്ന പറമ്പ് !!
ഈ ഇടവഴികൾക്ക്  വലിയ മാറ്റം സംഭവിചിരിക്കുന്നു,സ്ഥിരമായി താമസിക്കാന്‍ ആരുമില്ല.എന്നാലും ഇന്നും മാറാതെ നില്‍ക്കുന്ന എന്തൊക്കെയോ അവിടെയുണ്ട്. കാരണവന്മാരുടെ സ്നേഹം,അവര് ഏല്പിച്ചു പോയ മണ്‍ ചട്ടികള്‍,മാറാലപിടിക്കാത്ത കുറെ നല്ല ഓര്‍മകളും ബാക്കി നില്‍ക്കുന്നു.എന്‍റെ ഓര്‍മകള്‍ തെളിഞ്ഞു നില്‍ക്കുന്ന കാലം മുതല്‍ ഞാന്‍ കണ്ടിരുന്ന പലതും അതെ പടിയുണ്ട് ഇവിടെ..
ബന്ധുക്കള്‍ എല്ലാവരും ഓരോ ദിശയിലേക്ക്പോയി,ചാരുപടിയില്‍ ഇരുന്നു മുറ്റത്തേക്ക് നോക്കി യിരുന്നാല്‍,ഒരു നോവല്‍ എഴുതുവാനുള്ള വിഷയം കിട്ടും വേണ്ട,അത് കൂടി എഴുതി ഇനി നിങ്ങളെ കൊണ്ട് പറയിപ്പിക്കുന്നില്ല..😁
ഈ വഴി ഇങ്ങനെ നടക്കുബോൾ ആരോ പുറകില്‍ നിന്നും എന്നെ  തോണ്ടി വലിച്ച് ആഞ്ഞിലിയുടെ ചോട്ടിലും,കട്ടുറുമ്പ് കൂട് ഉണ്ടായിരുന്ന മാവിന്റെ താഴെ യും കൊണ്ടുപോയതുപോലെ. കുട്ടിക്കാലം എന്ന ദിവ്യമായ പഞ്ഞി കൂനകളില്‍ ഞാനും ഒന്ന് മുഖം ചേര്‍ത്തു വച്ചു എന്ന് പറയാം..
പഴയ കുറെ ഓർമ്മകൾ അയവിറക്കി കൊണ്ട് നടന്നപ്പോൾ നേരം പോയത് അറിഞ്ഞില്ല,സന്ധ്യയുടെ മ്ലാനതയില്‍ ,തറവാടിന് ചുറ്റും വല്ലാത്ത
മൂകത,ഇടയ്ക്കു മരംക്കൊതിയുടെ സ്വരം,നാരകവും,വേലിപടര്‍പ്പിലെ ചെമ്പരത്തിയും എന്നെ ചാഞ്ഞും ,ചരിഞ്ഞും നോക്കുന്നപ്പോലെ,വരിക്ക പ്ലാവിന്റെ ചുവട്ടില്‍ വീണ് കിടക്കുന്ന ചക്കപഴത്തിൽ കുറ്റിച്ചകളുടെ ഒച്ചപ്പാടുകൾ.ഇരുട്ടി തുടങ്ങി അക്കരെയിലെ അമ്പലത്തില്‍ നിന്നുള്ള പാട്ട് കേള്‍ക്കാം. തിരികെ നടന്ന് റോഡിലേക്ക് ദേ കിടക്കുന്നു അങ്ങോട്ടും ഇങ്ങോട്ടും അതിവേഗത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന പുതിയ തരം കാറുകള്‍,അവരുടെ വേഗതയില്‍ മതി മറന്ന്ഇരിക്കുന്ന യാത്രക്കാര്‍,ആദ്യം ആര് പോകണം എന്നുള്ള വാശിയുമായി ഒരു കൂട്ടം,വേറെയും .അവര്‍ക്ക് വേണ്ടി വഴി മാറില്ല എന്ന തീരുമാനം എടുത്തിരിക്കുന്നവരെയും കാണാം.തിരക്ക് അഭിനയിച്ചു ജീവിതത്തോട്  യുദ്ധം  ചെയ്യുന്നവര്‍ ഹ ഹ ചിരി വരുന്നു..😁😁
ഒരു അതിഥി ആയി വന്ന ഞാന്‍ ,നാടിന്‍റെ നല്ലത് മാത്രം മനസ്സില്‍ പകര്‍ത്തി തിരിച്ച് പ്രവാസത്തിലേക്ക് പോകേണ്ടിയിരിക്കുന്നു എന്ന് മനസ് പറയുന്നു……😊

Advertisements

കിന്നാരത്തുമ്പികള്‍

ഈ തലക്കെട്ട്‌ വായിക്കുമ്പോൾ തന്നെ നെറ്റി ചുളിച്ചു പോയെങ്കിൽ സാരമില്ല അത് നമ്മുടെ സാമൂഹ്യ സംസ്കാരത്തിന്റെ ഭാഗമാണ്.

കിന്നാരത്തുമ്പി എന്ന് കേക്കുമ്പോൾ നമ്മുടെ മനസിൽ ഓടി വരുന്നത് ഷക്കീല ചേച്ചിയുടെ മുഖവും,ഗോപുമോന്റെ നിഷ്കളങ്കതയുമാണ്.തെറ്റ് ചെയ്യാത്തവരായി ആരും ഇല്ല ഗോപു.. 😜

ഒരു പേരിൽ എന്തിരിക്കുന്നു എന്നാണ്‌ ആധുനികകാലത്തെ മഹാന്മാരും (മഹതികളും) പറയുന്നത്‌ ,ശരിയാണ് അത് കൊണ്ടാണ് ഇങ്ങനെ ഒരു പേരിട്ടതും..!

ഇവിടെ ഏഴുതിതുടങ്ങുന്നത് R. J. Prasad ഏഴുതി കളഞ്ഞ കിന്നരത്തുമ്പികളെ കുറിച്ച് അല്ല.ഒരു രാത്രിയില്‍ കാമുകി ചോദിച്ച  ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇത്…!

ഇന്നലെ അർദ്ധരാത്രിയിൽ അവളുമായി സംസാരിച്ചിരുന്നപ്പോൾ മുതുകില്‍ ആഞ്ഞു കടിച്ചുകൊണ്ടിരുന്ന ഒരു കൊതുകിനെ അടിച്ച് കൊല്ലാന്‍ അവളെ ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞു. ഞാന്‍ ആരുമല്ലല്ലോ നിങ്ങള്‍ നിങ്ങടെ കാമുകിമാരെ വിളിക്കൻ.
എടീ,നിന്നെ സ്നേഹിക്കുന്ന ഓരോ തുള്ളിച്ചോരയുമാണു ഈ കൊതുക് വലിച്ച് കുടിക്കുന്നത്.പിന്നെ പിന്നെ എന്നോടീ പുന്നാരം പോലെ നാടു നീളെ നടന്ന് പുന്നാരം പറഞ്ഞ് ഇപ്പോള്‍ എത്രയാ നിങ്ങള്‍ക്ക് കാമുകിമാര്‍… നിങ്ങടെ ചോരമുഴുവന്‍ കൊതുകും മൂട്ടയും അട്ടയും രസിച്ച് കുടിച്ച് പോകട്ടെ… കൊതുകിന്റെ വയറ്റില്‍ നിറയുന്ന എന്റെ ചോരയുടെ കാര്യമോര്‍ത്ത എനിക്ക് ഓരോ തുള്ളിച്ചോരക്കും പ്രതികാരം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. ഇരുട്ടമിട്ട് പൊട്ടുന്നതിലും ഉച്ചത്തിലും ആഘാതത്തിലും ഞാൻ  എന്റെ പുറത്ത് ആഞ്ഞടിച്ചു… കൊതുക് ചത്തില്ല. അത് മൂളിമൂളി ചുറ്റും പറന്നു..അവള്‍ ആഹ്ലാദിച്ച് ചിരിച്ചു.. ഞാനൊന്നും മിണ്ടാതെ വേദന സഹിച്ചിരുന്നു…

“കാമുകിമാരെക്കുറിച്ചോര്‍ത്തിരിക്കുവാണോ…?”
“ഉം…”

“അവളുമാരുടെ പേരൊക്കെയൊന്ന് പറഞ്ഞേ…?”

എന്തിനാടീ…?”

“അവളുമാരുടെ തലയില്‍ ആറ്റം ബോംബിടാന്‍…”

“പറഞ്ഞില്ലെങ്കില്‍…?”

“നിങ്ങടെ തലയില്‍ ഞാനാ ബോംബിടും..!”

ഫാത്തിമ

ഉം….അവള്‍ മൂളി.

സലീമാ നജീബ്

ഉം..ഉം….വീണ്ടും മൂളി…

സാറാ

ഉമ്മ്മ്മ്മ്മ്മ്മ്ം….ഉച്ചത്തില്‍ മൂളി

നീലിമ ക്രിസ്റ്റിഫർ ഡാസാ..

ഇത്തവണ മൂളല്‍ കേട്ടില്ല.

“ഏതവളാ അവള്‍…? നമ്മുടെ നാട്ടുകാരിയല്ലേ…?”

ഞാന്‍ ചിരിച്ചു…

എന്തിനാ ഇക്കാ ഞാന്‍ ഇത്രയും സ്നേഹിച്ചിട്ടും ഈ നാടു നീളെ നടന്ന് പ്രണയിക്കുന്നത്…?എന്റെ പ്രണയത്തില്‍ വല്ല കലര്‍പ്പുമുണ്ടോ…? സമയാ സമയം വിളിക്കുന്നിലെ മെസ്സേജ് അയക്കുന്നിലെ.സ്നേഹികുന്നിലെ

“ഉണ്ട്”

കാരണം പറ…എന്നേത്തിന്റെ സൂക്കേടാ ഇക്കാ നിങ്ങള്‍ക്ക്…?

“എടീ, ഞാന്‍ ഫാത്തിമയെ സ്നേഹിച്ചിരുന്നത് കോളേജിലെ നോട്ടുകൾ എഴുതി താരനായിരിന്നു.”

“സാലിമയെ പ്രണയിക്കുന്നത്…. എന്റെ കാലില്‍ ഒരു മുറിവ് വരുമ്പോൾ അടുത്തിരുന്ന് ഊതിയൂതി അതിന്റെ നീറ്റലും വേദനയും അകറ്റാൻ ….”

അയിനു ഞാനില്ലേ….?

നീ എന്റെ മുറവില്‍ ചുംബിക്കുമോ…?

“അയ്യേ.. അങ്ങനെ വന്നാല്‍ ആശൂത്രീ  കണിച്ചു മരുന്ന് വെച്ച് ഇഞ്ചക്ഷനെടുക്കണം..”

“അപ്പോള്‍ സാറായെ പ്രണയിക്കുന്നതോ…?”

“ഞാന്‍ സമ്പാദിച്ചുകൊണ്ടുവരുന്നതെല്ലാം ചെലവാക്കാതെ സൂക്ഷിച്ചുവെക്കാന്‍… അവസാനം എനിക്ക് അതൊരു പ്രണയലേഖനമായി തരാന്‍……”

എന്നാ ആ മാദാമ്മയെ എന്നേത്തിനാ പ്രണയിക്കുന്നെ….?

“അത് വയസ്സുകാലത്ത് പുറം ചൊറിഞ്ഞ് തരാന്‍…..”
അപ്പോള്‍ അപ്പോള്‍ ഞാനോ…?

അവളുടെ കരച്ചിലിന്റെ ചീളുകള്‍ നെഞ്ചിനെ കീറുമ്പോള്‍ ഞാന്‍ പറഞ്ഞൂ.
“നീ ആയിശു …!

ഓരോ രാവുകളില്‍ എനിക്കായ് കഥ പറയേണ്ടവള്‍…. കഥയായ് മാറേണ്ടവള്‍….

“ഇല്ല..

ഞാന്‍ ഞാനാണ് ഞാനാരുടെയും ആയിശു അല്ല.😒

ഇക്ക ഇക്കാന്റെ പ്രണയിനികളുമായി സുഖിച്ചോ….ഞാന്‍ ഉറങ്ങട്ടെ എനിക്ക് താരാട്ടു പാടിയുറക്കൻ നിങ്ങടെ കാമുകിമാരൊന്നും വരില്ലെന്ന് പരിഭവിച്ച് ചാടിത്തുള്ളിയവള്‍ മൊബൈൽ കട്ട് ചെയ്തപൊൾ ……….പഴയ കൊതുക് ധൈര്യത്തോടെ പറന്നു വന്ന് എന്റെ നെഞ്ചില്‍ നിന്നും ചോരകുടിക്കാന്‍ തുടങ്ങിയിരുന്നു….!

ഞാനും ബ്ലോഗറായി

ബ്ലോഗ്‌ ബ്ലോഗ്‌ എന്ന് കേട്ടുതുടങ്ങിയ കാലം മുതല്‍ വിചാരിക്കുന്നതാണ് ഒരു ബ്ലോഗ്‌ എഴുതണം എന്ന്. അങ്ങനെ ഒരു ചിന്ത വന്നപ്പോള്‍ ആദ്യം ആലോചിച്ചു ഏതു ഭാഷയില്‍ എഴുതണം!! ഒരു ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉള്ളവന്‍ എന്ന അഹങ്കാരത്തില്‍ ഇംഗ്ലീഷില്‍ എഴുതാം എന്ന് ഉറപ്പിച്ചു . പക്ഷെ എഴുതി തുടങ്ങിയപ്പോള്‍ മനസിലായി ഇംഗ്ലീഷ് ഒരു പുലി തന്നെ ആണെന്ന്. അങ്ങനെ ഇംഗ്ലീഷില്‍ എഴുതണം എന്ന ആഗ്രഹത്തിന് സുല്ലിട്ടു. എങ്കില്‍ പിന്നെ മാതൃഭാഷയായ മലയാളത്തില്‍ തന്നെ അങ്ങ് എഴുതിക്കളയാം എന്നങ്ങു തീരുമാനിച്ചു.ഭാഷ ഉറപ്പിച്ച ശേഷം വീണ്ടും ആശയക്കുഴപ്പം. എന്തെഴുതണം!! വീണ്ടും ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെ ചിന്തിച്ച് ചിന്തിച്ച് കാട് കയറി. അങ്ങനെ കാട് കയറിയ ചിന്തകളും, പിന്നെ ജന്മനാ സന്തത സഹചാരിയായ അലസതയും, സമയമില്ലായ്കയും കാരണം ബ്ലോഗ്‌ എഴുത്ത് എന്ന മഹാസംഭവം നീണ്ടു നീണ്ടു പോയി.പല സ്ഥലങ്ങളിലും കറങ്ങി ഒടുവില്‍  സൗദിയുടെ പച്ചപ്പ്‌ ഇല്ലാത്ത മണ്ണിലേക്ക് വരേണ്ടി വന്നു എഴുതി തുടങ്ങാൻ.

“മല്ലി എന്ന ട്വീപത്തിയുടെ ബ്ലോഗിൽ എവിടേയോ വായിച്ചത് പോലെ  “ട്വിറ്ററിലെ പ്രൊഫൈൽ പേജ് പൂർണ്ണമാക്കാൻ എനിക്കും ഒരു ബ്ലോഗ്‌ അഡ്രസ്‌ വേണമായിരുന്നു”

140 വരികളിലൂടെ ട്വീറ്റി നടക്കുന്ന അത്ര എളുപ്പമുള്ള ഒന്ന് അല്ല നീണ്ട വരികളിലൂടെയുള്ള ഒരു ബ്ലോഗ് എഴുത്ത്‌.കാരണം ഒരുപാട് തവണ എഴുതാൻ ശ്രമിച്ചു പരാജയപെട്ട് പോയിട്ടുണ്ട്..ചെറുപ്പത്തിൽ വായനയുടെ അസ്കിത തുടങ്ങിയതിനു ശേഷം ഒരു എഴുത്തുകാരൻ ആകാനുള്ള മോഹം എനിക്കും തുടങ്ങി. സ്‌കൂളിലെ സാഹിത്യസമാജവും കൂട്ടുകാരും എന്നിലെ എഴുത്തുകാരനെ തോണ്ടി പുറത്തിറക്കുവാനുള്ള ശ്രമം നടത്തിയത് ആറാം ക്ലാസ്സിലോ മറ്റോ ആണെന്നു തോന്നുന്നു. അന്നെ പരാജയമായിരുന്നു.

പരാജയങ്ങളാണ് വിജയത്തിന്റെ മുന്നോടി എന്ന് എവിടേയോ ആരോ പറഞ്ഞ വാക്കുകളുളെ ഉയര്‍ത്തികാട്ടി വീണ്ടും എഴുതാൻ ശ്രെമിച്ചു. ശ്രമങ്ങൾ പരാജയപെടുത്തിയപ്പോഴും പലരുടെയും ബ്ലോഗുകൾ എനിക്ക് പ്രജോധനമായി. പ്രജോധനമായ ബ്ലോഗുകളുടെ ലിസ്റ്റ് ഇങ്ങനെ വരിവരിയായി താഴോട്ട് കൊടുക്കണം എന്നുണ്ട്. ഇനിയൊരാളും അത് വായിച്ചു വഴിതെറ്റാൻ പാടില്ല എന്ന് ഒരു വാശി എനിക്കുള്ളത് കൊണ്ട് മാത്രം വലിയൊരു പാവത്തിൽ നിന്നും ഞാൻ എന്നെയും നിങ്ങളെയും രക്ഷിക്കുന്നു… 😜 അങ്ങനെ ബ്ലോഗ് റെഡിയാക്കി.ഇനി പേര്.ബ്ലോഗിനൊരു പേര് അത് വലിയൊരു ചോദ്യ ചിഹ്നം ഒന്നും അല്ല എന്റെ മുന്നിൽ. രണ്ടു സെക്കൻഡ് കൊണ്ട് പേരുമിട്ട്. ആദാമിന്റെ മകൻ”

“ഹവ്വ കൊടുത്ത പഴവും കഴിച്ചു പണി മേടിച്ച ആദമിനെയും.

സലിം ആഹ്മാധിന്റെ ആദാമിന്റെ മകനെയും അറിയാവുന്ന നിങ്ങൾക്ക്‌ ഈ ആദാം അന്യനാണ്”

വാപിയും കുടുംബക്കാരും ഈ ബ്ലോഗ് വായിക്കില്ല എന്ന വിശ്വാസത്തിൽ ബ്ലോഗിന് ആദാമിന്റെ മകൻ” എന്ന് കൊടുത്തു.ഇല്ലങ്കിൽ ചോദിക്കിലെ റഷീദിന്റെ മകൻ എങ്ങനെയ “ആദാമിന്റെ മകനായ് എന്ന്” 😜 ചില ചോദ്യങ്ങള്‍ക്ക് ഒന്നും ഉത്തരം ഇല്ലഞ്ഞിട്ട.. 😜

അങ്ങനെ ബ്ലോഗ്‌ റെഡി,പേര് റെഡി,ഇനി എന്ത് എഴുതണം ???

എല്ലാരും തുടങ്ങുന്നത് പോലെ ദിവ്യപ്രണയങ്ങളിൽ നിന്ന്‍ തുടങ്ങാണോ?

ജീവിതത്തെ പറ്റി എഴുതണോ ?

നേട്ടങ്ങളെ പറ്റി എഴുതണോ ?

അതോ, ഒന്നും അല്ലാണ്ട് പോയ കുറെ കിനാവുകളെ കുറിച്ച് എഴുതണോ ?

എന്ത് പുല്ല് എഴുതിയാലും അതൊരു പരാജയമായിരിക്കും എഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങൾക്കും.  ധാരാളം എഴുതുകയും സമൂഹത്തില്‍ ഏറെ പ്രശംസിക്കപ്പെടുകയും ചെയ്ത എഴുത്തുകാര്‍ക്ക് പോലും പുതിയ ഒരു വിഷയം തുടങ്ങാന്‍ കഠിന പ്രയത്നം ആവശ്യമാണ്. അതെ അവസ്ഥയിലാണ് ഞാനും. എഴുത്തിന് സമയവും സാവകാശവും കൂടിയേ തീരൂ എങ്കിലും എഴുതാന്‍ മുട്ടിയാല്‍ എഴുതുകതന്നെ, അതാണ്‌ നമ്മടെ ഒരു തീയ്യറി

എല്ലാം ശരിയായി തികഞ്ഞ ഒരു സാഹിത്യകാരനായി ബ്ലോഗ്‌ എഴുതാം എന്ന് വെച്ചാല്‍ നമ്മള്‍ കാത്തിരിക്കുകയേ ഉള്ളൂ…എഴുതി എഴുതി നമ്മളും എവിടെയെങ്കിലും എത്തും എന്നുതന്നെ കരുതാം..അല്ലെ….

അടുത്തുള്ള പള്ളിമിനാരത്തിൽ നിന്നും ഇഷായുടെ ബാങ്ക് മുഴങ്ങുന്നു. നിർത്തുകയാണ് സമയകുറവ് കാരണം.പിന്നെ  ഒന്ന് കൂടി ബ്ലോഗ് ലോകത്തില്‍ അടയാളപ്പെടുത്തേണ്ട ഒന്നും എന്റെ കൈവിരല്‍ തുമ്പിനാല്‍ ഉതിര്‍ന്നു വീഴാൻ പോകുന്നില്ല,

എന്നാലും ഞാന്‍ ഒഴുകുന്നുണ്ട്.ഒരോ വരികളിലൂടെയും സഹിക്കുക.... 🙏